Sunday, May 5, 2024
Local NewsNews

മൊബൈല്‍ മോഷ്ടാവ് പിടിയില്‍

മുട്ടപ്പള്ളി കുട്ടപ്പായി പടി യിലുളള വീട്ടില്‍ കയറി മൊബൈല്‍ മോഷണം നടത്തിയ മോഷ്ടാവിനെ പോലീസ് പിടികൂടി .എലിവാലിക്കര കരിമ്ബബാനിയില്‍ വീട്ടില്‍ രാജുവിന്റെ മകന്‍ സുനില്‍ കെ ആര്‍ (23 )എന്ന ആളിനെയാണ് പോലീസ് അറസ്‌റ് ചെയ്തത് .

മോഷ്ടാവിന്റെ പക്കല്‍ നിന്നും മൊബൈല്‍ കണ്ടെടുത്തു .രാത്രികാല പട്രോളിംഗ് ശക്തമാക്കിയതിനെ തുടര്‍ന്ന് ആണ് പ്രതിയെ പിടികൂടാനായത് .എസ് എച്ച് ഒ ഫിറോസ് , എ. എസ് . ഐ പോള്‍ മാത്യു,സി പി ഒ മാരായ സിബി , അജിത് കുമാര്‍ എന്നിവരാണ് പ്രതിയെ അറസ്‌റ് ചെയ്തത് .