Thursday, April 25, 2024
keralaNewspolitics

ജനഹൃദയങ്ങളെ ഇളക്കിമറിച്ച് എൻ.ഹരിയുടെ പ്രചരണയാത്ര കുരോപ്പടയിൽ.

   പുതുപ്പള്ളി: – മധ്യതിരുവിതാംകൂറിലെ കോൺഗ്രസ് ശക്തികേന്ദ്രമെന്ന് അവർ പറയുന്ന പുതുപ്പള്ളി നിയമസഭാമണ്ഡലത്തിലെ കുരോപ്പടയിൽ വൻ മുന്നേറ്റം നടത്തി എൻ.ഹരി. രാവിലെ കുരോപ്പട ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച ശേഷം പഞ്ചായത്തിലെ പ്രധാന വ്യക്തികളെ നേരിട്ട് കണ്ട് അനുഗ്രഹംതേടി.
തുടർന്ന് ഗവ: ആയൂർവേദ ആശുപത്രിയും, ശാന്തിഗിരി ആശ്രമവും സന്ദർശിച്ചു. പിന്നീട് അകലക്കുന്നം പഞ്ചായത്തിലെ പ്രധാന വ്യക്തികളേയും പ്രധാന സ്ഥാപനങ്ങളും സന്ദർശിച്ചു. “പുതിയ കേരളം മോദിക്കൊപ്പം” എന്ന മുദ്രാവാക്യം ഏറ്റെടുത്ത ഒരു ജനതയുടെ ഊഷ്മള സ്വീകരണമാണ് സ്ഥനാർത്ഥിക്ക് ജനങ്ങൾ നല്കിയത്. വൈകുന്നേരം നടന്ന കുരോപ്പട പഞ്ചായത്ത് കൺവൻഷനിലും,വാകത്താനം ,മീനടം പഞ്ചായത്ത് കൺവൻഷനിലും പങ്കെടുത്ത എൻ.ഹരി പ്രവർത്തകർക്ക് വൻ ആവേശമാണ് നല്കിയത്.