Sunday, May 5, 2024
educationindiaNews

മെഡിക്കല്‍ പി.ജി. പ്രവേശനത്തിന് ജൂലായ് 18 വരെ അപേക്ഷിക്കാം.

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് പോസ്റ്റ് ഗ്രാജ്വേറ്റ് (നീറ്റ്-പി.ജി.) 2023 അടിസ്ഥാനമാക്കി കേരളത്തിലെ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ഡിഗ്രി പ്രോഗ്രാമുകളിലെ 2023-ലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലെ പ്രവേശനത്തിന് ജൂലായ് 18-ന് വൈകീട്ട് നാലുവരെ www.cee.kerala.gov.in വഴി അപേക്ഷിക്കാം. നേരത്തെ ജൂലായ് 12 ആയിരുന്നു അവസാന തീയ്യതി.കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍ എന്നിവയിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകള്‍, പ്രൈവറ്റ് സെല്‍ഫ് ഫിനാന്‍സിങ് മെഡിക്കല്‍ കോളേജുകളിലെ മൈനോറിറ്റി, എന്‍.ആര്‍.ഐ. സീറ്റുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സീറ്റുകള്‍ എന്നിവയാണ് ഈ അലോട്മെന്റിന്റെ പരിധിയില്‍ വരുന്നത്.

2023-ലെ നീറ്റ് പി.ജി. യോഗ്യത നേടിയിരിക്കണം: ജനറല്‍/ഇ.ഡബ്ല്യു.എസ്.-50-ാം പെര്‍സന്റൈല്‍ (800-ല്‍ 291 മാര്‍ക്ക്), എസ്.സി./എസ്.ടി./എസ്.ഇ.ബി.സി. (ഈ വിഭാഗങ്ങളിലെ പി.ഡബ്ല്യു.ഡി. ഉള്‍പ്പെടെ)-40-ാം പെര്‍സന്റൈല്‍ (257), യു.ആര്‍. പി.ഡബ്ല്യു.ഡി.-45-ാം പെര്‍സന്റൈല്‍ (274) നീറ്റ് പി.ജി. 2023 റാങ്ക്/സ്‌കോര്‍ പരിഗണിച്ച് തയ്യാറാക്കുന്ന റാങ്ക് പട്ടിക അടിസ്ഥാനമാക്കി, കേന്ദ്രീകൃത അലോട്‌മെന്റ് വഴി പ്രവേശനപരീക്ഷാ കമ്മിഷണര്‍ അലോട്‌മെന്റ് നടത്തും.അംഗീകൃത എം.ബി.ബി.എസ്. ബിരുദമോ പ്രൊവിഷണല്‍ എം.ബി.ബി.എസ്. പാസ് സര്‍ട്ടിഫിക്കറ്റോ വേണം. നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍/സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ പെര്‍മനന്റ്/പ്രൊവിഷണല്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. ഒരുവര്‍ഷ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയിരിക്കണം. ഓഗസ്റ്റ് 11-നകം ഇത് പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാം. അവര്‍ക്ക് ടി.സി. മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ലഭിച്ചശേഷമേ പ്രവേശനം നല്‍കൂ.സര്‍വീസ് വിഭാഗക്കാര്‍ ഒഴികെയുള്ളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ല. മെഡിക്കല്‍ എജ്യുക്കേഷന്‍ സര്‍വീസ് ക്വാട്ട അപേക്ഷകര്‍ക്ക് 49-ഉം ഹെല്‍ത്ത് സര്‍വീസസ്/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ക്വാട്ട അപേക്ഷകര്‍ക്ക് 47-ഉം വയസ്സായിരിക്കും 31.12.2023-ലെ ഉയര്‍ന്ന പ്രായപരിധി. കോഴ്‌സ് കഴിഞ്ഞ് 10 വര്‍ഷത്തെ സേവനകാലയളവ് ഇവര്‍ക്ക് ഉണ്ടായിരിക്കണം. സര്‍വീസ് അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയശേഷം, അപേക്ഷയുടെ പ്രിന്റ് ഔട്ട്, അനുബന്ധരേഖകള്‍ സഹിതം, അവരുടെ വകുപ്പുമേധാവിക്ക് ജൂലായ് 12-ന് വൈകീട്ട് അഞ്ചിനകം നല്‍കണം.