Monday, April 29, 2024
keralaNews

കൊപ്രയുടെ താങ്ങുവില കേന്ദ്രം വീണ്ടും വര്‍ധിപ്പിച്ചു.

കൊപ്രയുടെ താങ്ങുവില കേന്ദ്രം വീണ്ടും വര്‍ധിപ്പിച്ചു. 375 രൂപ വര്‍ധിപ്പിക്കാന്‍ സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അനുമതി നല്‍കി.ഇതോടെ ഒരു ക്വിന്റല്‍ കൊപ്രയുടെ വില 10,335 രൂപയായി ഉയര്‍ന്നു . കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ഇക്കാര്യം വ്യക്തമാക്കി.2020ലെ നിരക്കാണ് കേന്ദ്രം പുതുക്കി നിശ്ചയിച്ചത്. നാളികേര കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.