Thursday, May 16, 2024
keralaLocal NewsNews

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞു തുടങ്ങി

മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞു തുടങ്ങി. 2399.14 അടിയാണ് ഇടുക്കിയിലെ ഇപ്പോഴത്തെ ജലനിരപ്പ്.ഇടുക്കി ഡാമില്‍ ഇപ്പോഴും റെഡ് അലര്‍ട്ട് തന്നെയാണ്. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.50 അടിയായി ഉയര്‍ന്നു. ഇടുക്കിയില്‍ രാവിലെ മുതല്‍ മഴ മാറി നില്‍ക്കുകയാണ്.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം അടുത്ത രണ്ട് ദിവസം കേരളത്തില്‍ വ്യപാകമായ മഴക്ക സാധ്യതയുണ്ട്. ഇന്ന് മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ലഭിക്കും . നാളെ വടക്കന്‍ കേരളത്തില്‍ മഴ തുടരുമെന്നും അറിയിപ്പ് ഉണ്ട്. അതേസമയം സംസ്ഥാനത്ത് എങ്ങും ഇന്ന് തീവ്ര,അതിതീവ്ര മഴയുടെ മുന്നറിയിപ്പുകളില്ല.