Wednesday, May 8, 2024
keralaNews

മൂന്ന്  പെണ്‍മക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

പാലക്കാട് : രണ്ടുവര്‍ഷത്തോളമായി മൂന്ന് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. പാലക്കാട് ചാലിശ്ശേരിയിലാണ് സംഭവം. പെണ്‍മക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാലിശ്ശേരി പോലീസ് കേസെടുത്തത്. രണ്ടുവര്‍ഷത്തോളമായി ഇയാള്‍ കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ ഇത് ആരോടും പറഞ്ഞില്ല. അച്ഛന്റെ ശല്യം സഹിക്കാനാവാതെ വന്നതോടെയാണ് പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തെത്തിയത്. പ്രതിയെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.