Saturday, April 20, 2024
keralaNews

സമൂഹ മാധ്യമങ്ങളിലൂടെ ആണ്‍ സുഹൃത്ത് അപമാനിച്ചതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു.

സമൂഹ മാധ്യമങ്ങളിലൂടെ ആണ്‍ സുഹൃത്ത് അപമാനിച്ചതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കോട്ടയം കടുത്തുരുത്തിയില്‍ കോതനല്ലൂര്‍ സ്വദേശിനി ആതിര (26) യാണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളിലാണ് ആതിരയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആണ്‍ സുഹൃത്ത് അരുണിനെതിരെ കടുത്തുരുത്തി പോലീസ് കേസെടുത്തു.

സമൂഹ മാദ്ധ്യമങ്ങളിലൂടെ അരുണ്‍ തുടര്‍ച്ചയായി ആതിരക്കൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവെച്ചതില്‍ യുവതി അസ്വസ്ഥയായിരുന്നു. വ്യക്തിഹത്യയ്ക്കെതിരെ ആതിര കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ നോര്‍ത്ത് ഈസ്റ്റ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യാ സഹോദരിയാണ് ആതിര. ഐഎഎസ് ഉദ്യോഗസ്ഥനെതിരെയും പ്രതി ഫെയ്‌സ്ബുക്കില്‍ മോശം കുറിപ്പുകള്‍ പോസ്റ്റ് ചെയ്തിരുന്നു.