Sunday, April 28, 2024
keralaNews

മൂന്ന് പഞ്ചായത്തിലെ പട്ടയ വിതരണം;റവന്യൂ വകുപ്പ് പ്രാഥമിക നടപടികള്‍ തുടങ്ങി.

 

  •  സ്ഥലം സന്ദര്‍ശിച്ച് സാധ്യത പഠനം നടത്തും.
  • എയ്ഞ്ചല്‍വാലിയിലെ പട്ടയ വിതരണം പ്രതിസന്ധിയില്‍ തന്നെ.

എരുമേലി: ഹില്‍മെന്‍ സെറ്റില്‍മെന്റ് പ്രദേശത്ത് പതിറ്റാണ്ടുകളായി താമസിക്കുന്നവരുടെ കൈവശഭൂമിക്ക് പട്ടയം നല്‍കുന്നത് സംബന്ധിച്ച് റവന്യൂ വകുപ്പ് പ്രാഥമിക നടപടികള്‍ തുടങ്ങി.കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി തെക്ക്,എരുമേലി വടക്ക് (മുണ്ടക്കയം), മുണ്ടക്കയം,കോരുത്തോട് എന്നീ പഞ്ചായത്തുകളില്‍ പട്ടയം നല്‍കാനുള്ള പ്രാരംഭ നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.പട്ടയം വിതരണം ചെയ്യുന്ന സ്ഥലങ്ങളും,മറ്റ് സാധ്യതകളും,ഓഫീസ് അടക്കം വിശമായ പരിശോധന തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്താനാണ് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് സന്ദര്‍ശിച്ചതെന്നും എരുമേലി തെക്ക് വില്ലേജ് ഓഫീസര്‍ ഹാരീസ് പറഞ്ഞു.വനാതിര്‍ത്തികള്‍ പരിശോധിച്ചും ജനവാസമേഖല തിരിച്ചും പട്ടയം നല്‍കുമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എന്നാല്‍ മലയോര കാര്‍ഷിക മേഖലയായ എയ്ഞ്ചല്‍വാലി,മണിമല പഞ്ചായത്തിലെ ആലപ്ര എന്നീ പ്രദേശങ്ങളിലെ പട്ടയ വിതരണം പ്രതിസന്ധിയില്‍ തന്നെയാണ്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ എയ്ഞ്ചല്‍വാലി മേഖലയില്‍ നല്‍കിയ പട്ടയം ‘പേപ്പറിന്റെ വില പോലുമില്ലാതെ ആളുകള്‍ ഇപ്പോഴും കയ്യില്‍ സൂക്ഷിക്കുകയാണ്.ഈ ദുരിതത്തിനിടെയിലാണ് പുതിയ പട്ടയ വിതരണവുമായി സര്‍ക്കാര്‍ വരുന്നെതെന്നും നാട്ടുകാര്‍ പറയുന്നു.നിരവധി കുടുംബങ്ങള്‍ക്കാണ്
ഇത്തരത്തില്‍ ഉപാധിരഹിത പട്ടയത്തിന് പകരം ഒന്നിനും കൊള്ളാത്ത പട്ടയം നല്‍കിയത്. എന്നാല്‍ വരുന്ന നിയമസഭ തിരെഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് തര്‍ക്ക രഹിതമേഖലയിലെ പട്ടയം നല്‍കാനുള്ള നീക്കമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍

വര്‍ഷങ്ങളായി പട്ടയത്തിനായി കാത്തിരിക്കുന്ന മലയാര മേഖല വീണ്ടും അവഗണിക്കപ്പെടുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.എന്നാല്‍ വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മേഖലയോട് ചേര്‍ന്ന എരുമേലി, മുണ്ടക്കയം,കോരുത്തോട് പഞ്ചായത്തുകളിലായി 5000 – ഓളം കുടുംബങ്ങളാണ് പട്ടയമില്ലാതെ കൈവശക്കാരായി ഹില്‍മെന്‍ സെറ്റില്‍മെന്റ് താമസിക്കുന്നത്.
തര്‍ക്ക രഹിത മേഖലകളിലെ പട്ടയ വിതരണത്തിനുള്ള പ്രാഥമിക നടപടികളുടെ ഭാഗമായി കോട്ടയം ജില്ല സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍ കുമാര്‍,കാഞ്ഞിരപ്പള്ളി തസീല്‍ദാര്‍ ഫ്രാന്‍സിസ് വി . സാവിയോ,താലൂക്ക് സര്‍വ്വേയര്‍ രാജേഷ് , എരുമേലി തെക്ക് വില്ലേജ് ഓഫീസര്‍ ഹാരീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എരുമേലി സന്ദര്‍ശിച്ചത്.