Sunday, May 5, 2024
keralaNews

അന്യസംസ്ഥാന ലോട്ടറി കേരളത്തില്‍ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കില്ല.

അന്യ സംസ്ഥാനത്ത് നിന്നുമെത്തുന്ന വ്യാജലോട്ടറിയും കണക്കുകളിലെ കൃത്രിമത്വവും മൂലം ലോട്ടറി മേഖലയില്‍ വിവാദങ്ങളുണ്ടാക്കി കേരള ലോട്ടറി പോലും നിരോധിക്കപ്പെടേണ്ട സാഹചര്യം ഉണ്ടാകുമെന്നും
ഐ എന്‍ റ്റിയു സി എറണാകുളം ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിം കുട്ടി പറഞ്ഞു.എറണാകുളത്ത് നടന്ന ഐഎന്റ്റിയുസി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം,അന്യസംസ്ഥാന ലോട്ടറി കേരളത്തില്‍ ആരംഭിക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഒത്താശയോടെ സാന്റിയാഗോ മാര്‍ട്ടിന്‍ നടത്തുന്ന നീക്കങ്ങള്‍ ലോട്ടറി മേഖല ഇല്ലാതാകുന്ന സ്ഥിതി ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.മൂന്ന് ലക്ഷം തൊഴിലാളി കുടുംബങ്ങളും ഖജനാവിലേക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന വലിയ വരുമാനവും ഇല്ലാതായി ഈ മേഖല തകരുന്ന സാഹചര്യത്തിനെതിരെ ശക്തമായി പോരാടണമെന്നും അദ്ദേഹം പറഞ്ഞു.അന്യസംസ്ഥാന ലോട്ടറിക്കെതിരെ ഹൈക്കോടതിയില്‍ ഐഎന്റ്റിയുസി കക്ഷിചേരാനും യോഗം തീരുമാനിച്ചു.ജനുവരി 14 ന് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ ലോട്ടറി ഓഫീസുകള്‍ക്ക് മുന്നിലും സബ് ഓഫീസുകള്‍ക്ക് മുന്നിലും സമരം നടത്തും.ലോട്ടറി തൊഴിലാളികളുടെ ഒപ്പ് ശേഖരണം നടത്തി ധനമന്ത്രിക്ക് സമര്‍പ്പിക്കുന്നതിനു യോഗം തീരുമാനിച്ചു.എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ലോട്ടറി മേഖല തകരുന്ന രീതിയില്‍ എടുത്തിട്ടുള്ള നയങ്ങള്‍ കേരള സമൂഹത്തിന്‍ മുന്നില്‍ തുറന്നുകാട്ടുന്ന ശക്തമായ പ്രചരണം നടത്തുന്നതിനും കമ്മറ്റി തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ്
അധ്യക്ഷത വഹിച്ചു.എറണാകളം ജില്ലാ പ്രസിസന്റ് വി.ടി. സേവ്യര്‍,സംസ്ഥാന ഭാരവാഹികളായ പി.പി. ഡാന്റെസ് , പി.വി.പ്രസാദ്, പി.ടി. പോള്‍,നന്തിയോട് ബഷീര്‍, പി.എന്‍. സതീശ്, ഒ ബി.രാജേഷ് , എം.സി.തോമസ്, കെ.ആര്‍. സജീവന്‍, വേണു പഞ്ചവടി, അയ്യനം രവീന്ദ്രന്‍, എം.നാഗുര്‍കനി, കെ.പി.സോമസുന്ദരം,അനില്‍ ആനിക്കാട്ട,ഭുവനചന്ദ്രന്‍ വയനാട് എന്നിവര്‍ സംസാരിച്ചു .