Friday, April 26, 2024
Local NewsNews

മുഹമ്മദ് സാലിയും – ശിവജിയും ഇവിടെ സഹോദരങ്ങളാണ്.

സാഹോദര്യസ്‌നേഹത്തിന്റെ നേര്‍ക്കാഴ്ച ഒരുക്കി അതിഥി തൊഴിലാളിയെ നോക്കുന്ന മലയാളി.ബീഹാറില്‍ നിന്നുള്ള ശിവജിക്ക് പാഴ് വസ്തുക്കളുടെ കച്ചവടമാണെങ്കിലും മുഹമ്മദ് സാലിയക്ക് ഇദ്ദേഹം സ്വന്തം സഹോദരനാണ്. അതുകൊണ്ട് തന്റെ കടയില്‍ ജോലിചെയ്യുന്ന ശിവജി വെറും അതിഥി തൊഴിയാളിയല്ല. മൂന്നാഴ്ച മുമ്പ് കടയില്‍ സാധനങ്ങള്‍ വേര്‍തിരിക്കുന്നതിനിടെയാണ് രക്തസമ്മര്‍ദം കൂടി ശിവജി കുഴഞ്ഞുവീണു.വീണതിന്റെ ആഹാതത്തില്‍ തളര്‍ന്നപ്പോള്‍ ബീഹാറിലേക്ക് തിരിച്ചയെക്കാതെ ശിവജിയ്ക്ക് ഏറ്റവും നല്ല ചികിത്സ നല്കുകയായിരുന്നു.
എരുമേലി സ്വദേശി താഴത്തുവീട്ടില്‍ മുഹമ്മദ് സാലിയുടെ കടയില്‍ ജോലിക്കിടെ കുഴഞ്ഞുവീണ് ഒരു വശം തളര്‍ന്നുപോയ ശിവജിക്ക് ലക്ഷങ്ങളാണ് ഇതുവരെ ചെലവഴിച്ചത് തുടര്‍ന്നും ചികിത്സ ഏറ്റെടുത്തതും കുടുംബത്തെ സംരക്ഷിക്കുന്നതും സാലിയാണ്.

ഏഴുവര്‍ഷം മുമ്പാണ് ബീഹാര്‍ സ്വദേശി ശിവജിയും ഭാര്യ രമാദേവിയും സാലിയുടെ കടയിലെത്തുന്നത്. ഇവര്‍ക്ക് മൂന്ന് മക്കളാണ്. ചെമ്പകത്തുങ്കല്‍ പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന സാലിയുടെ ആക്രിക്കടയുടെ നടത്തിപ്പ് ശിവജിക്കായിരുന്നു.രമാദേവിക്ക് സാലിയുടെ ബന്ധുവിന്റെ ഹോട്ടലില്‍ ജോലിയും. രക്തസമ്മര്‍ദം കൂടിയതിനെ തൂടര്‍ന്ന് കുഴഞ്ഞു വീണ ശിവാജിയെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഞരമ്പ് പൊട്ടി തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനാല്‍ ശസ്ത്രക്രിയ ആവശ്യമായി വന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് താമസം നേരിട്ടതിനാല്‍ സ്വകാര്യ ആശുപത്രിയെ സമീപിക്കുകയായിരുന്നെന്ന് സാലി പറഞ്ഞു. ഇതുവരെ നാല് ലക്ഷം രൂപയോളം ചെലവഴിച്ചു.
ആശുപത്രിയില്‍ രമാദേവിക്കൊപ്പം സഹായത്തിനായി സാലിയുടെ ഭാര്യ ഷീബയും ഉണ്ടായിരുന്നു. ബന്ധുക്കളോടും സുഹൃത്തുക്കളോടും പണം കടംവാങ്ങിയും സ്വര്‍ണം പണയം വെച്ചുമാണ് ചികിത്സ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് ശിവജി എരുമേലിയിലെ സാലിയുടെ കടയോട് ചേര്‍ന്ന ഒറ്റമുറിയില്‍ കഴിയുകയാണ്. പക്ഷേ ഇടതുകൈയും കാലും തളര്‍ന്നു. ഇനിയൊരു ശസ്ത്രക്രിയകൂടിവേണം. ഫിസിയോതെറാപ്പിയും നടത്തണം. ഇതിനുള്ള ശ്രമത്തിലാണ് സാലി.

Leave a Reply