Friday, May 3, 2024
keralaNews

ബസ് ചാര്‍ജ് 10 രൂപയാക്കാന്‍ സാധ്യത.

തിരുവനന്തപുരം. ഡീസല്‍ വില വര്‍ദ്ധനയുടെ സാഹചര്യത്തില്‍ മിനിമം ബസ് ചാര്‍ജ് 10 രൂപ വര്‍ധിപ്പിക്കാന്‍ സാധ്യത. കഴിഞ്ഞ ദിവസം കോട്ടയത്ത് സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ചയില്‍ നിരക്ക് വര്‍ധന സംബന്ധിച്ച് ധാരണയിലെത്തിയെന്നാണ് സൂചന. മിനിമം നിരക്ക് 12 രൂപയും, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ മിനിമം 5 രൂപയാക്കണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെടുന്നത് .വിഷയങ്ങളില്‍ പത്ത് ദിവസത്തിനകം പരിഹാരം കാണാമെന്നാണ് ഗതാഗത മന്ത്രി ഉറപ്പ് നല്‍കിയിരിക്കുന്നു.ഇതിനെ തുടന്നാണ് സമരം മാറ്റിവച്ചത്. നിലവില്‍ ഡീസലിന് നൂറു രൂപയ്ക്കടുത്താണു വില. ഈ സാഹചര്യത്തില്‍ മിനിമം നിരക്കും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കും വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് ബസുടമകളുടെ നിലപാട്. മിനിമം നിരക്ക് 10 രൂപയാക്കുന്നതില്‍ സര്‍ക്കാര്‍ അനുകൂല നിലപാടാണെന്നാണു സൂചന. എന്നാല്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല.