Monday, May 6, 2024
keralaNewspolitics

സ്ത്രീസുരക്ഷ; കേരള പൊലീസിനെതിരെ ആനി രാജ

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വ്വമായ ഇടപെടല്‍ പൊലീസ് സേനയില്‍ നിന്ന് ഉണ്ടാകുന്നുവെന്ന് ആനി രാജ പറഞ്ഞു.

ആറ്റിങ്ങലിലെ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ആനി രാജ. പൊലീസുകാരുടെ അനാസ്ഥ കൊണ്ട് പല മരണങ്ങളും സംഭവിക്കുന്നു. ദേശീയ തലത്തില്‍ പോലും നാണക്കേടാണ്. മുഖ്യമന്ത്രി ഈ വിഷയത്തെ ഗൗരവകരമായി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു. ആറ്റിങ്ങലിലെ സംഭവത്തില്‍ പൊലീസുകാരിക്കെതിരെ ദളിത് പീഡനത്തിന് കേസ് എടുക്കണം. എല്ലാവരും കണ്ട കാര്യത്തില്‍ എന്ത് അന്വേഷണമാണ്

പൊലീസ് മേധാവി നടത്തുന്നത്. സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പും – സ്വതന്ത്ര മന്ത്രിയും വേണം. ഇതിനായി മുഖ്യമന്ത്രിക്കും എല്‍ ഡി എഫ് കണ്‍വീനര്‍ക്കും കത്ത് നല്‍കും. പൊലീസുകാര്‍ക്ക് നിയമത്തെ കുറിച്ച് പരിശീലനം നല്‍കണമെന്നും ആനി രാജ പറഞ്ഞു .