Friday, April 26, 2024
News

ചരിത്ര തീരുമാനവുമായി ലത്തീന്‍ കത്തോലിക്കാ സഭ

 

ചരിത്ര തീരുമാനവുമായി ആലപ്പുഴ രൂപത ലത്തീന്‍ കത്തോലിക്കാ സഭ.കോവിഡ് ബാധിതരായ രൂപതാംഗങ്ങളുടെ മൃതദേഹം ആവശ്യമെങ്കില്‍ സെമിത്തേരിയില്‍ തന്നെ ദഹിപ്പിച്ച ശേഷം ചിതാഭസ്മം മതചടങ്ങുകളോടെ അടക്കം ചെയ്യാം.കേരളത്തിലെ കത്തോലിക്കാ സഭാ ചരിത്രത്തില്‍ ആദ്യമാണ് ഈ തീരുമാനം.സെമിത്തേരിയിലോ അടുത്തുള്ള ദഹനകേന്ദ്രത്തിലോ മൃതദേഹം ദഹിപ്പിക്കാം. കോവിഡ് ബാധിതരായ 2 പേരുടെ മൃതദേഹം ഇന്നലെ 2 ഇടവകകളിലായി ദഹിപ്പിച്ച ശേഷം അടക്കം ചെയ്തു മുന്‍പും പല സഭകളിലും മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കിയെങ്കിലും പലപ്പോഴും പുറത്തെ ശ്മശാനങ്ങളില്‍ ദഹിപ്പിച്ച ശേഷമായിരുന്നു സംസ്‌കാരം. രൂപതാതലത്തില്‍ സെമിത്തേരിയില്‍ മൃതദേഹം ദഹിപ്പിച്ച് സംസ്‌കരിക്കാന്‍ അനുമതി നല്‍കുന്നത.്
തീരപ്രദേശത്ത് മൃതദേഹങ്ങള്‍ കോവിഡ് മാനദണ്ഡപ്രകാരം ആഴത്തില്‍ കുഴിച്ചിടുന്നതിനുള്ള തടസ്സമാണ് തീരുമാനത്തിനു പിന്നില്‍. ആലപ്പുഴ കാട്ടൂര്‍ തെക്കേതൈക്കല്‍ തോമസിന്റെ ഭാര്യ മറിയാമ്മയുടെ (85) മൃതദേഹം കാട്ടൂര്‍ സെന്റ് മൈക്കിള്‍സ് പള്ളി സെമിത്തേരിയിലും മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14ാം വാര്‍ഡില്‍ കാനാശേരില്‍ സെബാസ്റ്റ്യന്റെ ഭാര്യ ത്രേസ്യാമ്മയുടെ (അച്ചാമ്മ 62) മൃതദേഹം മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയിലുമാണ് ദഹിപ്പിച്ച ശേഷം സംസ്‌കരിച്ചത്.ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ കഴിഞ്ഞ ദിവസം രൂപതയില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചാണ് തീരുമാനമെടുത്തത്. കോവിഡ് മരണങ്ങളില്‍ ഇനി ഈ നടപടിക്രമം പാലിക്കുമെന്ന് രൂപത പിആര്‍ഒ ഫാ.സേവ്യര്‍ കുടിയാംശേരിയില്‍ അറിയിച്ചു.

Leave a Reply