Saturday, May 4, 2024
keralaNews

മണിപ്പുഴയില്‍ ‘ ചൈതന്യമായി ‘ ഈ പുരുഷ സ്വാശ്രയ സംഘം.

എരുമേലി ഗ്രാമ പഞ്ചായത്തില്‍ മണിപ്പുഴയില്‍ ‘ചൈതന്യമായി ഈ പുരുഷ സ്വാശ്രയ സംഘം ശ്രദ്ധേയമാകുന്നു.2004 ല്‍ 20 അംഗങ്ങള്‍ കൂടി ആരംഭിച്ച മണിപ്പുഴ തൂങ്കുഴിപ്പടിയിലെ ചൈതന്യപുരുഷ സ്വാശ്രയസംഘം 16 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ന് 820 പ്രതിവാര കമ്മറ്റികള്‍ ക്രിത്യമായി നടത്തിയതിന്റെ ചരിത്രവുമായാണ് ചൈതന്യപുരുഷ സ്വാശ്രയസംഘം അഭിമാനമായിത്തീര്‍ന്നിരിക്കുന്നത്. ടാപ്പിംഗ് തൊഴിലാളികള്‍,ഓട്ടോ ഓടിക്കുന്നവര്‍, കൃഷിക്കാര്‍,സര്‍ക്കാര്‍ ജീവനക്കാര്‍,മാധ്യമ പ്രവര്‍ത്തകര്‍, വ്യവസായികള്‍,വ്യാപാരികള്‍,വര്‍ക്ക്‌ഷോപ്പുകാര്‍,വയറിങ്ങ് പണിക്കാര്‍ അങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുവരാണ് ഈ സംഘത്തില്‍ ഉള്ളത്.സംഘത്തിലെ അംഗങ്ങളുടെ ഈ കൂട്ടായ്മ അവരുടെ സാമ്പത്തിക കാര്യങ്ങളിലടക്കം എല്ലാ ആവിശ്യങ്ങള്‍ക്കും ഒന്നിച്ച് നില്‍ക്കാനും ഈ കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. 2018ല്‍ ആറ് ലക്ഷം രൂപ മുടക്കി സ്വന്തമായി രണ്ട് സെന്റ് സ്ഥലം വാങ്ങി അംഗങ്ങളുടെ കായികാധ്വാനം കൊണ്ട് സ്വന്തം കെട്ടിടം പണിയുന്നതിനും കഴിഞ്ഞിട്ടുണ്ട്.പ്രസിഡന്റ് ജെയിസണ്‍ ജെയിംസ് കുന്നത്തുപുരയിടം,സെക്രട്ടറി അപ്രേം കെ.എസ് കൊടക്കനാല്‍, ബില്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സി.പി മാത്തന്‍ ചാലക്കുഴി എന്നിവരാണ് മണിപ്പുഴ ‘ചൈതന്യമായി പുരുഷ സ്വാശ്രയ സംഘത്തിന് നേതൃത്വം നല്‍കുന്നത്.