Sunday, May 5, 2024
keralaNewsObituary

വാഹനാപകടം: അച്ഛനും മകനും പിന്നാലെ അമ്മയും മരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പുറക്കാട് വാഹനാപകടത്തില്‍ അച്ഛനും മകനും പിന്നാലെ അമ്മയും മരിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അച്ഛനും അമ്മയും മകനും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

പുറക്കാട് സ്വദേശി സുദേവ് അപകട സ്ഥലത്ത് വെച്ചും, മകന്‍ ആദിദേവ് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. സുദേവിന്റെ ഭാര്യ വിനീതക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ദേശീയ പാതയില്‍ പുറക്കാട് ജംഗ്ഷന് സമീപമായിരുന്നു അപകടം.

സൈക്കിളില്‍ത്തട്ടി ബൈക്ക് റോഡിലേക്ക് വീണപ്പോള്‍ എതിരെ വന്ന ടോറസിടിച്ചാണ് അപകടമുണ്ടായത്.