Monday, April 29, 2024
indiaNewsUncategorized

കശ്മീരില്‍ സ്ഫോടനം: മൂന്ന് സൈനികര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നടന്ന സ്ഫോടനത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. കശ്മീരിലെ ഷോപ്പിയാനിലാണ് സംഭവം. ഒരു സ്വകാര്യ വാഹനത്തിലാണ് സ്ഫോടനം നടന്നത് എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സ്ഫോടനം ഏത് രീതിയില്‍ ആയിരുന്നുവെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

വാഹനത്തില്‍ ഗ്രനേഡോ ഐഇഡിയോ സ്ഥാപിച്ചതാകാം സ്ഫോടനത്തിന് കാരണമെന്നാണ് നിഗമനം.

ഇന്നലെ ഷോപ്പിയാനില്‍ സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. ഫാറൂഖ് അഹമ്മദ് ഷെയ്ഖ് എന്നയാള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കാലിന് പരിക്കേറ്റയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു.

നിലവില്‍ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നാണ് വിവരം.