Monday, April 29, 2024
Local NewsNewsObituary

മുണ്ടക്കയത്ത് സഹോദരങ്ങള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ അനിയന്‍ കൊല്ലപ്പെട്ടു

മുണ്ടക്കയം: മദ്യലഹരിയില്‍ മാതാവുമായി വഴക്കിടുന്നതിനിടെ പരിക്കേല്‍ക്കേറ്റ യുവാവ് മരിച്ചു. മുണ്ടക്കയം വരിക്കാനി മൈക്കോളജി ഭാഗത്ത് താമസക്കാരായ തോട്ടക്കര വീട്ടില്‍ രാജപ്പന്റെ മകന്‍ രഞ്ജിത്ത് (29) ആണ് മരിച്ചത്. ഇയാളുടെ സഹോദരന്‍ അജിത്തിനായി മുണ്ടക്കയം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. മദ്യലഹരിയില്‍ എത്തുന്ന അജിത്ത് മാതാവുമായി വഴക്കിടുന്നത് പതിവായിരുന്നു. വ്യാഴാഴ്ച രാത്രിയിലും മാതാവുമായുള്ള സംഘര്‍ഷം തടയുന്നതിന് ഇടയില്‍ രഞ്ജിത്തിന് സാരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുവെന്ന് പോലീസ് അറിയിച്ചു.