Thursday, May 9, 2024
indiaNewspolitics

സെന്തില്‍ ബാലാജിയെ പുറത്താക്കിയ നടപടി പിന്‍വലിച്ചു

ചെന്നൈ: തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ പുറത്താക്കിയ നടപടി ഗവര്‍ണര്‍ മരവിപ്പിച്ചു. മന്ത്രിയെ പുറത്താക്കിയതായി രാത്രി ഏഴു മണിക്ക് വാര്‍ത്താക്കുറിപ്പ് ഇറക്കിയ രാജ്ഭവന്‍, 4 മണിക്കൂറിന് ശേഷം മുഖ്യമന്ത്രിക്ക് പുതിയ കത്ത് അയച്ചു. ഗവര്‍ണര്‍ ആറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടിയെന്നും, മറുപടി കിട്ടും വരെ ആദ്യ ഉത്തരവ് മരവിപ്പിക്കുന്നുവെന്നുമാണ് വാര്‍ത്താക്കുറിപ്പിലെ ഉള്ളടക്കം.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ്, ആര്‍ എന്‍ രവിയുടെ തിടുക്കത്തിലുള്ള പിന്മാറ്റം എന്നാണ് സൂചന. ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സ്റ്റാലിന്‍ അറിയിച്ചിരുന്നു. ബാലാജി തുടരുന്നത് ഭരണഘടന സ്തംഭനത്തിന് വഴി വെക്കുമെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ഗവര്‍ണറുടെ ആദ്യ ഉത്തരവ്.