Thursday, May 2, 2024
keralaLocal NewsNews

എരുമേലി ശബരിമല വിമാനത്താവളം; സാമൂഹികാഘാത പഠനം റിപ്പോര്‍ട്ട് ഇന്ന് നല്‍കും

എരുമേലി: നി​ർദ്ദി​ഷ്‌​ട   എരുമേലി  ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി​യു​ടെ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്തി​യ സെ​ന്‍റ​ർ ഫോ​ർ മാ​നേ​ജ്മെ​ന്‍റ് ഡെ​വലെപ്‌​മെ​ന്‍റ് ഏ​ജ​ൻ​സി അ​ന്തി​മ റി​പ്പോ​ർ​ട്ട് ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും. സർക്കാരിനാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്.  സ്ഥ​ലം ന​ഷ്‌​ട​പ്പെ​ടു​ന്ന​വ​ർ ,  ഒ​ഴി​ഞ്ഞു പോ​കേ​ണ്ടി വ​രു​ന്ന​തി​ന്‍റെ ആ​ശ​ങ്ക​യും ന​ഷ്ട​പ​രി​ഹാ​രം ഉ​ൾ​പ്പ​ടെ കാ​ര്യ​ങ്ങ​ളി​ൽ പ്ര​തീ​ക്ഷ​യു​മൊ​ക്കെ എ​ങ്ങ​നെ​യാ​ണ് പ​ഠ​ന​ത്തി​ൽ പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഇ​ന്ന് റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തോ​ടെ അ​റി​യാം. നേ​ര​ത്തെ ക​ര​ട് റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും തു​ട​ർ​ന്ന് മ​ണി​മ​ല, എ​രു​മേ​ലി തെ​ക്ക് വി​ല്ലേ​ജു​ക​ളി​ൽ പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ക്കാ​ൻ നി​ശ്‌​ച​യി​ച്ച സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​ക​ളി​ൽ ​നി​ന്നും പൊ​തു​ജ​ന​ങ്ങ​ളി​ൽ​ നി​ന്നും അ​ഭി​പ്രാ​യം തേ​ടി ര​ണ്ട്‌ ഹി​യ​റിം​ഗു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഹി​യ​റിം​ഗു​ക​ളി​ൽ ഉ​യ​ർ​ന്ന അ​ഭി​പ്രാ​യ​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് അ​ന്തി​മ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ഇ​ന്ന് സ​ർ​ക്കാ​രി​ന് കൈ​മാ​റു​ന്ന​ത്. ഇ​ന്ന് റി​പ്പോ​ർ​ട്ട്‌ പ്ര​സി​ദ്ധീ​ക​രി​ച്ചാ​ലു​ട​ൻ വി​ദ​ഗ്‌​ധ സ​മി​തി ഇ​തേ​ക്കു​റി​ച്ച്‌ പ​ഠ​നം ന​ട​ത്തും.ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഏ​ഴ് അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട വി​ദ​ഗ്‌​ധ സ​മി​തി രൂ​പീ​ക​രി​ച്ച​ത്. എം​ജി സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്സ് വി​ഭാ​ഗ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​എം.​വി. ബി​ജു​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഏ​ഴം​ഗ വി​ദ​ഗ്ധ സ​മി​തി. സ​ർ​ക്കാ​രി​ന്‍റെ 20 പ​ദ്ധ​തി​ക​ളു​ടെ വി​ദ​ഗ്‌​ധ​സ​മി​തി​യി​ൽ അം​ഗ​മാ​യി​ട്ടു​ള്ള​യാ​ളാണ് ഡോ. ​ബി​ജു​ലാ​ൽ.വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​മ്പോ​ൾ ഈ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ ഏ​തെ​ല്ലാം ത​ര​ത്തി​ലാ​യി​രി​ക്കും ബാ​ധി​ക്കു​ക എ​ന്നാ​ണ് സ​മി​തി പ്ര​ധാ​ന​മാ​യും പ​ഠി​ക്കു​ന്ന​ത്‌. കു​ടി​വെ​ള്ള ല​ഭ്യ​ത, ജ​ല​സ്രോ​ത​സു​ക​ൾ, ഗ​താ​ഗ​തം, തൊ​ഴി​ൽ, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ​രാ​വു​ന്ന മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചും പു​ന​ര​ധി​വാ​സ​ത്തെ സം​ബ​ന്ധി​ച്ചും പ​ഠി​ച്ച്‌ സ​ർ​ക്കാ​രി​ന്‌ ശുപാ​ർ​ശ ന​ൽ​കും.ര​ണ്ട്‌ സാ​മൂ​ഹ്യ ശാ​സ്ത്ര​ജ്ഞ​രും ര​ണ്ട്‌ പു​ന​ര​ധി​വാ​സ വി​ദ​ഗ്ധ​രും ര​ണ്ട്‌ ത​ദ്ദേ​ശ​സ്ഥാ​പ​ന ജ​ന​പ്ര​തി​നി​ധി​ക​ളും കി​യാ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റും അ​ട​ങ്ങു​ന്ന വി​ദ​ഗ്ധ​സ​മി​തി​യോ​ട്‌ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ്‌ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന അ​ന്തി​മ റി​പ്പോ​ർ​ട്ട് പ​ദ്ധ​തി​യി​ലെ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്കു​ള്ള തു​ട​ക്കം കൂ​ടി​യാ​ണ്.  കിടന്നുറക്കം നൽകുന്ന നഷ്ടപരിഹാര സംബന്ധിച്ച ആശയക്കുഴപ്പം  നിലനിക്കുകയാണ് .