Saturday, May 4, 2024
keralaNews

മുഖംമൂടി സംഘത്തിന്റെ ആക്രമണം:വയനാട്ടില്‍ ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു.

ഇന്നലെ രാത്രി താഴെ നെല്ലിയമ്പത്തെ കാവടത്തുണ്ടായ അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്മാവതി (65)
യും മരണപ്പെട്ടു.കഴുത്തിന് വെട്ടേറ്റ് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും രാത്രി ഒരു മണിയോടെ മരണപ്പെടുകയായിരുന്നു.

ഇന്നലെ രാത്രി തന്നെ വെട്ടേറ്റ ഭര്‍ത്താവ് പത്മാലയത്തില്‍ റിട്ട.അധ്യാപകന്‍ കേശവന്‍ (75) മരണപ്പെട്ടിരുന്നു. മുഖം മൂടി അണിഞ്ഞെത്തിയ രണ്ടു പേരാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന.മാനന്തവാടി ഡി.വൈ.എസ്.പി എ.പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സന്നാഹം രാത്രി പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്നു. പ്രതികള്‍ക്കായുള്ള അന്വോഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.രാത്രി 8.30 ഓടെയാണ് വീടിനകത്ത് അതിക്രമിച്ച് കയറി വൃദ്ധ ദമ്പതികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. കവര്‍ച്ചാ ശ്രമത്തിനിടെ ആക്രമണമുണ്ടായതായാണ് പോലീസിന്റെ നിഗമനം.