Friday, May 3, 2024
keralaNews

ഈ വര്‍ഷത്തെ ഓടക്കുഴല്‍ പുരസ്‌കാരം സാറാ ജോസഫിന്

കൊച്ചി: ഈ വര്‍ഷത്തെ ഓടക്കുഴല്‍ പുരസ്‌കാരത്തിന് സാറാ ജോസഫ് അര്‍ഹയായി. ബുധിനി എന്ന നോവലിനാണ് പുരസ്‌കാരം.വികസനത്തിന്റെ പേരില്‍ സ്വന്തം ഭൂമിയില്‍ നിന്ന് ആട്ടിയിറക്കപ്പെടുന്നവരുടെ ജീവിതം ആവിഷ്‌കരിക്കുന്ന നോവലാണ് ബുധിനി.മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജി ശങ്കരക്കുറുപ്പിന്റെ സ്മരണാര്‍ത്ഥം ഗുരുവായൂരപ്പന്‍ ട്രസ്റ്റ് ആണ് പുരസ്‌കാരം നല്‍കുന്നത്.ജി ശങ്കരക്കുറുപ്പിന്റെ പേരിലുള്ള അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമെന്ന് സാറാ ജോസഫ് പ്രതികരിച്ചു.