Friday, May 17, 2024
keralaNews

ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു.

കൊല്ലം കൊക്കാട് ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. മനുവിലാസത്തില്‍ മനോജ് (39) ആണ് കൊല്ലപ്പെട്ടത്. കേരള കോണ്‍ഗ്രസ് (ബി) ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റാണ് മനോജ്. വെട്ടേറ്റ നിലയില്‍ റോഡരികില്‍ കണ്ട മനോജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല കൈവിരലുകള്‍ വെട്ടിമാറ്റിയ നിലയിലാണ്.സംഭവം രാഷ്ട്രീയ കൊലപാതകമാണന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ഗണേശ് കുമാര്‍ എംഎല്‍എ ആരോപിച്ചു.