Wednesday, May 15, 2024
keralaNews

സീറ്റ് വിഭജനത്തിനായി എന്‍ഡിഎ മുന്നണി യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു.

സീറ്റ് വിഭജനത്തിനായി എന്‍ഡിഎ മുന്നണി യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ഘടകക്ഷികളുമായുള്ള സീറ്റ് വിഭജനം പൂര്‍ത്തിയാക്കി ഞായറാഴ്ചയ്ക്ക് ശേഷം വിവിധ മണ്ഡലങ്ങളിലെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്‍ഡിഎയിലെ പ്രധാന ഘടകക്ഷിയായ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് മേല്‍ മത്സരിക്കാന്‍ കനത്ത സമ്മര്‍ദ്ദമുണ്ടെങ്കിലും അദ്ദേഹം മത്സരിക്കാനില്ലെന്ന ഉറച്ച നിലപാടിലാണ്.2016ല്‍ 37 സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിച്ചതെങ്കിലും ഇക്കുറി അത്രയും സീറ്റുകളില്‍ അവര്‍ക്ക് മത്സരിക്കാന്‍ സാധിച്ചേക്കില്ലെന്നാണ് സൂചന. ബിഡിജെഎസിലുണ്ടായ പിളര്‍പ്പും സംഘടനാ ദൗര്‍ബല്യവുമാണ് ഇതിന് കാരണം. ബിഡിജെഎസ് ആവശ്യപ്പെടുന്ന അത്രയും സീറ്റുകള്‍ ബിജെപി വിട്ടുകൊടുക്കില്ലെന്നും വ്യക്തമാണ്.തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും എതിരാളികളാണെന്നും തിരുവനന്തപുരം ജില്ലയില്‍ ബിഡിജെഎസ് ചില സീറ്റുകളില്‍ മത്സരിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എന്‍ഡിഎക്ക് സംഘടനാപരമായ കെട്ടുറപ്പുണ്ടെന്നും എസ്എന്‍ഡിപിയുടെ മാത്രമല്ല എല്ലാ എല്ലാ സമുദായ സംഘടനകളുടെയും പിന്തുണ ബിഡിജെഎസിനും എന്‍ഡിഎയ്ക്കുമുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.