Wednesday, May 15, 2024
keralaNews

ഡെല്‍റ്റ വകഭേദം: പാലക്കാട് കണ്ണാടി പഞ്ചായത്ത് ഒരാഴ്ചത്തേക്ക് അടക്കും

കൊവിഡിന്റെ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ കണ്ണാടി പഞ്ചായത്ത് നാളെ മുതല്‍ ഒരാഴ്ച അടച്ചിടും. ജില്ലയില്‍ ഡെല്‍റ്റ വകഭേദം ഉണ്ടായതിന്റെ ഉറവിടം കണ്ണാടി സ്വദേശിയില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചതിനാല്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നിയന്ത്രണം. പറളി, പിരായിരി എന്നീ പഞ്ചായത്തുകളിലെ വ്യക്തികള്‍ക്കാണ് നേരത്തെ ഡെല്‍റ്റാ വകഭേദം കണ്ടെത്തിയത്. ഇവിടെയും നിലവില്‍ കര്‍ശന നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണാടി പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി അതിര്‍ത്തികള്‍ അടയ്ക്കാനും പൊതുജന സഞ്ചാരം, വാഹന ഗതാഗതം എന്നിവ നിയന്ത്രിക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ സ്വീകരിക്കണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.