Sunday, May 5, 2024
indiaNews

മാപ്പിള ലഹളയേയും ലഹളക്കാരെയും സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ നീക്കി.

1921 ലെ മാപ്പിള ലഹളയേയും, ലഹളക്കാരെയും സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ നീക്കി ഉത്തരവായി.പട്ടികയില്‍ പ്രധാനിയായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദിന്റേയു,ആലി മുസല്യാരുടേയും ഉള്‍പ്പെടെയുള്ള 387 പേരെയാണ് നീക്കിയത്.ഭാരത സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പും, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചും സംയുക്തമായി പ്രസിദ്ധീകരിക്കുന്ന 1857 മുതല്‍ 1947 വരെയുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യസമര ബലിദാനികളുടെ നിഘണ്ടുവില്‍ (Dictionary Of Martyrs- India’s Freedom Struggle (1857-1947)) നിന്നാണ് മാപ്പിളലഹളയില്‍ പങ്കെടുത്ത 387 പേരുടെ പേരുകള്‍ നീക്കം ചെയ്തത്.
നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ പേരുകള്‍ പുനഃപരിശോധന ചെയ്യാന്‍ നിയമിച്ച മൂന്നംഗ കമ്മിറ്റിയാണ് ഈ മാറ്റം നിര്‍ദ്ദേശിച്ചത്. 1921ലെ മാപ്പിളലഹള സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നില്ലെന്നും മതമൗലികവാദികള്‍ മതപരിവര്‍ത്തനം ആസൂത്രിതമാക്കി നടത്തിയ വര്‍ഗീയ ലഹളയായിരുന്നെന്നും ഈ മൂന്നംഗ കമ്മിറ്റി കണ്ടെത്തി. ഈ ലഹളക്കാര്‍ ഉയര്‍ത്തിയ ഒരൊറ്റ മുദ്രാവാക്യവും ദേശീയതയെ അനുകൂലിയ്ക്കുന്നതല്ലായിരുന്നെന്നും കമ്മറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.