Friday, May 17, 2024
keralaNews

സാഹസിക ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം നടത്തി.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കുമരകത്ത് ആരംഭിക്കുന്ന സാഹസിക ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം നടത്തി. ശ്രീ നാരായണ ജയന്തി മത്സരവള്ളംകളി പവലിയനില്‍ നടന്ന ചടങ്ങില്‍ സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.26 കയാക്കുകളാണ് പദ്ധതിയുടെ ഭാഗമായി വിനോദ സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത് ഇവ മണിക്കൂര്‍ നിരക്കില്‍ സഞ്ചാരികള്‍ക്ക് ഉപയോഗിക്കാം. ഒരാള്‍ തുഴയുന്ന കയാക്കുകള്‍ക്ക് 400 രൂപയും രണ്ടു പേര്‍ക്ക് തുഴയാവുന്ന കയാക്കിന് 500 രൂപയുമാണ് ഒരു മണിക്കൂറിന് ഈടാക്കുന്നത്.കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തോമസ് ചാഴിക്കാടന്‍ എം പി, ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗം മേഖല ജോസഫ്, കുമരകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ ജോഷി, പഞ്ചായത്ത് അംഗങ്ങളായ ആര്‍ഷ ബൈജു, വി സി അഭിലാഷ്, ശ്രീനാരായണ ജയന്തി ബോട്ട് റെയ്‌സ് ക്ലബ് പ്രസിഡന്റ് വി എസ് സുഗേഷ്, ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് അസ്വ വി പി അശോകന്‍, ആറ്റമംഗലം പള്ളി വികാരി റവ.ഫാദര്‍ അജീഷ് ജെ പുന്നന്‍, ക്ലബ് ജനറല്‍ സെക്രട്ടറി പി എസ് രഘു, ഡി ടി പി സി സെക്രട്ടറി ഡോ.ബിന്ദു നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.