Thursday, May 16, 2024
keralaNews

മന്ത്രി ജെ ചിഞ്ചുറാണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു.

തിരുവല്ല ബൈപാസില്‍ മന്ത്രി ജെ ചിഞ്ചുറാണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരുക്കില്ല. മന്ത്രിയുടെ വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.രാവിലെ ഏഴരയോടെ ബൈപാസില്‍ ചിലങ്ക ജംക്ഷന് സമീപമായിരുന്നു അപകടം. സ്വകാര്യ ബസില്‍ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോള്‍ സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് ഇടുക്കിയിലേക്കുള്ള യാത്രയിലായിരുന്നു മന്ത്രി.