Wednesday, May 1, 2024
keralaNews

മാനസാ കൊലപാതകം: ബീഹാര്‍ സ്വദേശികളെ കൊച്ചിയിലെത്തിച്ചു.

കോതമംഗലം നെല്ലിശ്ശേരിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥി മാനസയെ കൊലപ്പെടുത്തുന്നതിന് രഖിലിന് തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കുന്ന വീഡിയോ പോലീസ് കണ്ടെത്തി. രഖിലിന് തോക്ക് നല്‍കിയ മനീഷ് കുമാറിന്റെ ഫോണില്‍ നിന്നാണ് ദൃശ്യങ്ങള്‍ പോലീസ് ലഭിച്ചത്. രാഖിലിനെ പരിശീലിപ്പിക്കുന്നത് ആണോ ഈ വീഡിയോ എന്നകാര്യം പോലീസിന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രഖിലിന് തോക്ക് നല്‍കിയ സോനു കൂമാറിനെയും ഇടനിലക്കാരന്‍ മനീഷ് കുമാര്‍ വര്‍മ എന്നിവരെ കൊച്ചിയില്‍ എത്തിച്ചശേഷം ചോദ്യം ചെയ്യുന്നതിനിടയിലാണ് സോനു കൂമാറിന്റെ ഫോണില്‍ നിന്നും ദൃശ്യങ്ങള്‍ പോലീസിന് കണ്ടെടുത്തത്.

അതേസമയം മാനസ കൊലക്കേസിലെ പ്രതികളെ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.രഖിലിന് തോക്ക് നല്‍കിയ ബിഹാര്‍ സ്വദേശികളെ ഇന്നലെയാണ് കേരളത്തില്‍ എത്തിച്ചത്.പ്രതികള്‍ കുറ്റം സമ്മതിച്ചതായി എറണാകുളം റൂറല്‍ എസ് പി കെ കാര്‍ത്തിക് പറഞ്ഞിരുന്നു. മാനസയെ കൊലപ്പെടുത്തുന്നതിന് രഖിലിന് തോക്ക് സംഘടിപ്പിച്ചു നല്‍കിയത് ബിഹാര്‍ സ്വദേശികളായ സോനു കുമാര്‍ മോദിയും മനീഷുമാണ്. മുര്‍ഗറില്‍ നിന്നും പിടികൂടിയ ഇവരെ കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ കൊണ്ടുവന്നത്. തോക്ക് ഉപയോഗിക്കുന്നതിന് രഖിലിന് ഒരു ദിവസത്തെ പരിശീലനമാണ് ഇവര്‍ നല്‍കിയത്. രഖിലിന്റെ സുഹൃത്തുക്കടകം തോക്ക് വാങ്ങിയ സംഭവത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും എസ്പി കെ കാര്‍ത്തിക് പറഞ്ഞു. പ്രതികളെ കോതമംഗലത്തെ കോടതിയില്‍ ഹാജരാക്കും. പിന്നീട് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

കള്ളത്തോക്കുകള്‍ നിര്‍മ്മിച്ച് രാജ്യത്തെ വിവിധയിടങ്ങളിലേയ്ക്ക് വില്‍പ്പന നടത്തുന്ന പ്രധാന കേന്ദ്രമാണ് ബിഹാറിലെ മുന്‍ഗര്‍. ഇവിടെ പര്‍സന്തോ ഗ്രാമത്തില്‍ നിന്നാണ് മാസനയെ കൊലപ്പെടുത്തുന്നതിന് രഖിലിന് തോക്ക് ലഭിച്ചത് എന്ന് പോലീസിന് വിവരം ലഭിച്ചു. ഇതിനെത്തുടര്‍ന്നാണ് കോതമംഗലം എസ് ഐ മാഹിന്റെ നേത്യത്വത്തിലുള്ള സംഘം ഇവിടെയെത്തിയത്. കേരള പോലീസില്‍ നിന്ന് മൂന്ന് പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. കള്ളത്തോക്ക് കേന്ദ്രമായതിനാല്‍ ബിഹാര്‍ പോലീസിന്റെ സേവനവും ഉറപ്പാക്കിയിരുന്നു. അതാനാലാണ് പ്രതിഷേധം ഉണ്ടായപ്പോള്‍ സമയോചിതമായി ഇടപെടാനായത്. പോലീസ് വെടി ഉതിര്‍ത്തതോടെ സംഘം പിന്‍വലിയുകയായിരുന്നു. ഇതോടെ രഖിലിന് തോക്ക് നല്‍കിയ സോനു കുമാര്‍ മോദിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് വേഗത്തില്‍ സാധിച്ചു.