Wednesday, May 8, 2024
Local NewsNews

മഴ :ദേവസ്വം ബോര്‍ഡ് പാര്‍ക്കിംഗ് മൈതാനങ്ങള്‍ വെള്ളക്കെട്ടായി

എരുമേലി : തീര്‍ത്ഥാടകരുടെ തിരക്കില്‍ വാഹനങ്ങള്‍ പിടിച്ചിട്ടതിന് പിന്നലെ പെയ്ത മഴയില്‍ ദേവസ്വം ബോര്‍ഡ് മൈതാനങ്ങള്‍ ചെളിക്കുളമായി. ദേവസ്വം ബോര്‍ഡിന്റെ വലിയ സ്റ്റേഡിയവും – ക്ഷേത്രത്തിന് മുന്‍ വശത്തുള്ള കളിസ്ഥലം മൈതാനവുമാണ് ചെളിയായിത്തീര്‍ന്നത് .

നൂറുകണക്കിന് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലസൗകര്യം ഉണ്ടെങ്കിലും വലിയ ഗ്രൗണ്ടിന്റെ മുന്‍ വശം മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് . മൈതാനത്തിന്റെ മൂന്ന് ഭാഗവും ചെളിയായതാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ തീര്‍ത്ഥാടകര്‍ മടിക്കുന്നത്.

എന്നാല്‍ എരുമേലിയിലെ സ്വകാര്യ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്ത് പാര്‍ക്കിംഗിന് സൗകര്യം ഒരുക്കുമ്പോഴാണ് റേവസ്വം മൈതാനത്ത് തീര്‍ത്ഥാടകര്‍ ദുരിതം അനുഭവിക്കുന്നത് . ദേവസ്വം ബോര്‍ഡ് പാര്‍ക്കിംഗ് മൈതാനങ്ങള്‍ സുരക്ഷിതമാക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കെ മെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടുന്നത് .