Tuesday, April 30, 2024
GulfkeralaNewsObituary

മലയാള നാടക നടന്‍ അന്തരിച്ചു

സൗദി:  മലയാള നാടക നടന്‍ ജോബി ടി ജോര്‍ജ് സൗദിയിലെ ദമ്മാമില്‍ അന്തരിച്ചു. കൊല്ലം തിരുത്തിക്കര സ്വദേശിയാണ്. അസുഖബാധിതനായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു .ദമ്മാം സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 22 വര്‍ഷമായി ദമാമിലെ സ്വകാര്യകമ്പനിയില്‍ ജോലിചെയ്ത് വരികയായിരുന്നു ജോബി. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം ദമ്മാമിലുണ്ട്. നാടക കലാകാരനായ ജോബി ദമ്മാം നാടക വേദിയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്.