Thursday, May 16, 2024
keralaNews

കണ്ണൂരില്‍ ടാങ്കര്‍ ലോറി ഇടിച്ച് ഏഴ് വയസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു.

കണ്ണൂര്‍: കണ്ണൂരില്‍ ടാങ്കര്‍ ലോറി ഇടിച്ച് ഏഴ് വയസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ പള്ളിക്കുന്ന് സ്വദേശി മഹേഷ് ബാബു, മകളുടെ മകന്‍ ആഗ്‌നേയ് എന്നിവരാണ് മരിച്ചത്. പുതിയ തെരു ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിന് പിറകില്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ ഇരുവരുടെയും മുകളില്‍കൂടി ലോറി കയറിയിറങ്ങുകയായിരുന്നു.