Wednesday, May 1, 2024
keralaNews

യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.

ആലപ്പുഴ :പൂങ്കാവില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് പുതുപ്പറമ്പില്‍ ക്രിസ്റ്റി വര്‍ഗീസ് (38) ആണു മരിച്ചത്. വീടിന്റെ അടുക്കളയിലാണു മൃതദേഹം രാവിലെ കണ്ടെത്തിയത്. തലയ്ക്കു പിന്നില്‍ മുറിവുകളുണ്ട്. മൃതദേഹത്തിനു സമീപം രക്തം തളം കെട്ടിക്കിടക്കുന്നതായും കണ്ടെത്തി.