Thursday, May 2, 2024
keralaNewsObituary

മലയാളി ബാസ്‌കറ്റ് ബോള്‍ താരം ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

പട്‌ന :റെയില്‍വേയിലെ മലയാളി ബാസ്‌കറ്റ് ബോള്‍ താരം കെ.സി.ലിതാരയെ (23) ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കത്തിയചാലി സ്വദേശിനിയാണ്. പട്‌ന ഗാന്ധിനഗറിലെ ഫ്‌ലാറ്റിലായിരുന്നു താമസം.കോഴിക്കോട്ടു നിന്നു വീട്ടുകാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ എടുക്കാത്തതിനെ തുടര്‍ന്നു ഫ്‌ലാറ്റ് ഉടമയെ വിവരം അറിയിച്ചു. ഫ്‌ലാറ്റ് ഉള്ളില്‍ നിന്നു പൂട്ടിയിരുന്നു. പൊലീസ് എത്തി വാതില്‍ തുറന്നപ്പോള്‍ ലിതാരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ ആറു മാസമായി പട്‌ന ദാനാപുരിലെ ഡിആര്‍എം ഓഫിസില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു ലിതാര. രാജ്യാന്തര വനിതാ ദിനത്തില്‍ ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ലിതാരയെ ആദരിച്ചിരുന്നു. മൃതദേഹം ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.