Wednesday, May 15, 2024
indiaNewsworld

സംഘര്‍ഷം; ഇസ്രായേല്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു

ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ വിദേശ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ് ഇസ്രായേല്‍. എറിസ് ചെക് പോയിന്റ് വഴി ഫലസ്തീന്‍ പ്രദേശമായ ഗസ്സ മുനമ്ബിലേക്ക് വിദേശ മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നതിന് ഇസ്രായേല്‍ വിലക്ക് ഏര്‍പ്പെടുത്തി.
ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം ക്രോസിങ് പോയിന്റ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.മസ്ജിദുല്‍ അഖ്‌സയിലും ജറൂസലമിലും നടത്തുന്ന പൊലീസ് അതിക്രമങ്ങള്‍ക്ക് പിന്നാലെയാണ് ഇസ്രായേല്‍ ഗസ്സയിലും വ്യോമാക്രമണം ആരംഭിച്ചത്. വ്യോമാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 12 കുട്ടികളുള്‍പെടെ 35 ആയി. 220 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.