Wednesday, May 15, 2024
keralaNews

നെടുമ്പാശേരി യാത്രയ്ക്കിടെ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു

ആലപ്പുഴയില്‍  പായല്‍കുളങ്ങരയ്ക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച്, കാറിലുണ്ടായിരുന്ന കുട്ടിയടക്കം നാല് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരം നെടുമങ്ങാട് ആനാട് നെട്ടറക്കോണം അനീഷ് ഭവനത്തില്‍ ഷൈജു (34), ആനാട് സ്വദേശി സുധീഷ് ലാല്‍ (37), മകന്‍ അമ്പാടി (12), നന്ദു എന്നിവരാണ് മരിച്ചത്.സുധീഷ് ലാലിന്റെ ഭാര്യ ഷൈനിക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിലേക്കു മാറ്റി. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സൗദി അറേബ്യയിലെ ദമാമിലേക്കു പോകുന്ന ഷൈനിയെ വിമാനത്താവളത്തിലേക്കു കൊണ്ടുപോകുകയായിരുന്നു ഇവര്‍. മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.