Friday, May 3, 2024
keralaNews

കുന്നംകുളം നഗരത്തില്‍ വന്‍ തീപിടുത്തം

തൃശൂര്‍ കുന്നംകുളം നഗരത്തില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചെ നാലരയോടെയാണ് യേശുതാസ്തി റോഡിലുള്ള ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനും തീപിടിച്ചത്. ഫയര്‍ ഫോഴ്‌സിന്റെ അഞ്ചു യൂണിറ്റുകളെത്തി തീയണച്ചു. സ്ഥാപനത്തിന്റെ പുറക്‌വശത്ത് നിന്നാണ് തീപിടുത്തമുണ്ടായത്. എന്നാല്‍ തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പട്ടാമ്പി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.