Friday, April 19, 2024
keralaLocal NewsNews

കണമല ബാങ്കിനെ അപകീർത്തിപ്പെടുത്തൽ; ഒരു ലക്ഷം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്  

കണമല :സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും   കണമല സർവീസ് സഹകരണ ബാങ്കിനെയും,ഭരണ സമിതിയേയും, ജീവനക്കാരേയും നിരന്തരം  അപകീർത്തിപ്പെടുത്തിയെന്ന കേസിൽ കല്ലുറുമ്പിൽ  ഷിജുമോൻ കെ.കെ  എന്നയാൾ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. കൂടാതെ  മേൽ പറഞ്ഞ പരാതിക്കാരുടെ സത് പേരിന് കളങ്കമുണ്ടാക്കുന്ന യാതൊരു
പ്രവൃത്തികളും ചെയ്യാൻ പാടില്ലെന്നും കാഞ്ഞിരപ്പള്ളി  മുൻസിപ്പ്
ഷെറിൻ കെ ജോർജ് ഉത്തരവ് പുറപ്പെടുവിച്ചു.  കണമല ബാങ്കിനെതിരെ വ്യാജ വാർത്ത നൽകിയെന്ന കേസിലാണ് കോടതി ഉത്തരവ് ഉണ്ടായതെന്നും ബാങ്ക് അധികൃതർ പറഞ്ഞു.