Thursday, May 16, 2024
keralaNews

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി പി.എന്‍ മഹേഷ് നമ്പൂതിരിയാണ് നട തുറന്നത്. നാളെ മുതല്‍ പതിവ് പൂജകള്‍ ആരംഭിക്കും.

ജനുവരി 15-നാണ് മകരവിളക്ക്. ഇതിന് മുന്നോടിയായി 12ന് എരുമേലി പേട്ടതുള്ളലും 13ന് പന്തളം കൊട്ടാരത്തില്‍ നിന്നുള്ള തിരുവാഭരണ ഘോഷയാത്രയും നടക്കും. നേരത്തെ മണ്ഡലകാലത്തിനായി നട തുറന്നതിന് ശേഷം ശബരിമല തീര്‍ത്ഥാടകര്‍ അനവധി പ്രയാസങ്ങള്‍ നേരിട്ടിരുന്നു. പമ്പയില്‍ നിന്ന് തുടങ്ങി സന്നിധാനം വരെ ഏറെ പ്രയാസപ്പെട്ടാണ് ഭക്തരെത്തിയിരുന്നത്.

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും തിരക്ക് നിയന്ത്രിക്കുന്നതിലുള്ള പോലീസ് വീഴ്ചയും നിരവധി തീര്‍ത്ഥാടകരെ ദുരിതത്തിലാഴ്ത്തി. മണിക്കൂറുകളോളം ദര്‍ശനത്തിനായി ക്യൂ നില്‍ക്കേണ്ടി വന്ന ഭക്തര്‍ക്ക് കുടിവെള്ളം പോലും ലഭ്യമാകാതിരുന്നതോടെ കുട്ടികളും വയോധികരുമടക്കമുള്ളവര്‍ അവശരായി.