Friday, March 29, 2024
keralaNewspolitics

ആരിഫ് മുഹമ്മദ് ഖാന്‍ വല്ലാതെ തരംതാഴരുത്; പിണറായി വിജയന്‍

കണ്ണൂര്‍ : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആര്‍എസ്എസ് വിധേയത്വമാണെന്നും ബിജെപിയുടെ അണികള്‍ പറയുന്നതിനേക്കള്‍ ആര്‍എസ്എസിനെ പുകഴ്ത്തി പറയുന്നത് ഗവര്‍ണറാണെന്ന് പിണറായി വിജയന്‍ തുറന്നടിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷഭാഷയിലാണ് പിണറായി വിമര്‍ശിച്ചത്. ഇന്ന് രാവിലെ ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് കോട്ടയം ലോക്കല്‍ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് പിണറായി രാഷ്ട്രീയമറുപടി നല്‍കിയത്.

ഭരണഘടന പദവിയില്‍ ഇരുന്ന് വല്ലാതെ തരം താഴരുത്. പെട്ടെന്നുണ്ടാകുന്ന വികാരത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ എന്തെങ്കിലും വിളിച്ച് പറയുന്നത്.കമ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂര്‍ത്തീ ഭാവമാകരുത്. രാഷ്ട്രീയമായി എതിര്‍ക്കാനുള്ള അവസരം മറ്റ് പാര്‍ട്ടികള്‍ക്ക് വിട്ടു കൊടുക്കണം. ആരിഫ് മുഹമ്മദ് ഖാന്റെ വ്യക്തിപരമായ അഭിപ്രായമല്ല ഗവര്‍ണര്‍ പദവിയില്‍ ഇരുന്ന് പറയേണ്ടത്. കയ്യൂക്കുകൊണ്ടാണ് കാര്യങ്ങള്‍ നേടുന്നതെന്ന് പറയുന്ന അദ്ദേഹം ചരിത്രം ഉള്‍ക്കൊള്ളണം. തങ്ങളാണ് സ്വാതന്ത്ര്യ സമരം നടത്തിയതെന്ന് സ്ഥാപിക്കാനാകുമോ എന്നാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്.തങ്ങള്‍ ആഗ്രഹിക്കുന്ന കാര്യമേ നടക്കാവു എന്നാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്. ജര്‍മ്മനിയുടെ ആഭ്യന്തര ശത്രുക്കള്‍ എന്ന ആശയം കടമെടുത്ത് ആര്‍എസ്എസ് ഇന്ത്യയില്‍ പ്രചരിപ്പിക്കുന്നു.                             ഈ ആര്‍എസ്എസിനെയാണ് ബിജെപിയുടെ അണികള്‍ പറയുന്നതിനേക്കള്‍ ഗവര്‍ണര്‍ പുകഴ്ത്തി പറയുന്നത്. ആരിഫ് മുഹമ്മദ് ഖാന് വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകളുണ്ടാകാണം അതിന്റെ ഭാഗമായി വ്യത്യസ്തമായ പാര്‍ട്ടികള്‍ അദ്ദേഹം പരീക്ഷിച്ചിട്ടുമുണ്ടാകാം. അങ്ങനെയുള്ള ഒരാള്‍ വ്യക്തിപരമായി അഭിപ്രായം പറയുന്നൊരു രീതിയല്ല ഗവര്‍ണര്‍ പദവിയിലിരുന്ന് പറഞ്ഞാലുണ്ടാകുക. അത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇകഴ്ത്തി കാണിക്കാന്‍ വല്ലാതെ പാടുപെട്ടുകൊണ്ട് പറയുന്നതാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി കയ്യൂക്ക് കൊണ്ടാണത്രേ കാര്യങ്ങള്‍ കാണുന്നത്. കേരളത്തിന്റെ ചരിത്രം രാജ്യത്തിന്റെ ചരിത്രം അദ്ദേഹം ഉള്‍ക്കൊള്ളണം. രാജ്യത്തും സംസ്ഥാനത്തും കമ്യൂണിസ്റ്റ് വേട്ട നടന്നിരുന്നു. വീടുകളില്‍ കയറി അമ്മ പെങ്ങള്‍മാരെ ആക്രമിക്കുന്ന സ്ഥിതി വരെയുണ്ടായിരുന്നു. മനുഷ്യത്യഹീനമായ ഒട്ടേറെ ആക്രമണങ്ങളാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരു കാലത്ത് കേരളത്തില്‍ അനുഭവിച്ചത്. അത് കഴിഞ്ഞ് 10 വര്‍ഷം കഴിയും മുന്നേയാണ് 1957 ല്‍ ജനങ്ങള്‍ കമ്യൂണിസ്റ്റ് കാരെ ഞങ്ങള്‍ക്ക് വേണമെന്ന് പറഞ്ഞ് അധികാരത്തിലേറ്റുന്നത്.     ആരിഫ് മുഹമ്മദ് ഖാനെന്ന ഇപ്പോഴത്തെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാകരന്‍ മനസിക്കേണ്ട കാര്യം അതിന്റെ പിന്നിലുള്ള വര്‍ഷങ്ങളെടുത്താല്‍ അതിനീചമായ വേട്ട കമ്യൂണിസ്റ്റ്കാര്‍ ഇരയായിരുന്നുവെന്നാണ്. പക്ഷേ ആ വേട്ടക്കാര്‍ക്ക് ഒപ്പമല്ല ജനം നിന്നതെന്ന് മനസിലാക്കണം. വേട്ടക്കാരെയല്ല അന്ന് ജനം അധികാരത്തിലേറ്റിയത്. ഇരകളായ കമ്യൂണിസ്റ്റുകാരെയാണെന്നും പിണറായി പറഞ്ഞു.