Sunday, May 5, 2024
keralaNews

മലപ്പുറത്ത് കത്തെഴുതിവച്ച് പൊലീസുകാരനെ കാണാതായി

മലപ്പുറം:ക്യാംപിലെ പീഡനം താങ്ങാനാവുന്നില്ലെന്ന് കത്തെഴുതിവച്ച് പൊലീസുകാരനെ കാണാതായി.

മലപ്പുറത്ത് എംഎസ്പി ക്യാംപിലെ പൊലീസുകാരന്‍ വടകര സ്വദേശി മുബഷിറിനെയാണ് കാണാതായത്. അരീക്കോട് സ്പെഷ്യല്‍ ഒപ്പറേറ്റിംഗ് ഗ്രൂപ്പ് ക്യാംപിലെ പൊലീസുകാരണ്
ക്യാംപില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് കത്തെഴുതി വച്ചാണ് മുബഷീര്‍ അപ്രത്യക്ഷനായത്.

ഒരു പൊലീസുകാരന്റെ നിസ്സഹായത എന്ന പേരിലാണ് കത്തെഴുതിയത്.

പോവുകയാണ് ഞാന്‍ .നിസ്സഹായനായി.സങ്കടമില്ല,പരിഭവമില്ല.ഞാനോടെ തീരണം ഇത്. .ഇനിയൊരാള്‍ക്ക് ഇങ്ങനെ സംഭവിക്കാന്‍ പാടില്ലെന്നും കത്തില്‍ പറയുന്നുണ്ട്.ഇന്നലെ സ്വന്തം ബുള്ളറ്റിലാണ് ഇയാള്‍ പോയിരിക്കുന്നത്. ഇയാള്‍ എവിടെയാണെന്നതിന് ഒരു സൂചനയുമില്ല, സഞ്ചരിച്ച വാഹനത്തെപ്പറ്റിയും വിവരം ലഭിച്ചിട്ടില്ല. അരീക്കോട് പൊലീസ് അന്വേഷണം തുടരുന്നു.