Tuesday, May 14, 2024
keralaNewsObituarypolitics

ധീരജിന്റെ കൊലപാതകം; പാര്‍ട്ടിക്ക് ബന്ധമില്ല

ധീരജിന്റെ കൊലപാതകം ഭൗര്‍ഭാഗ്യകരമെന്ന് വി.ഡി.സതീശന്‍. കൊലപാതകവുമായി പാര്‍ട്ടിക്ക് ബന്ധമില്ല. അക്രമരാഷ്ട്രീയം പ്രോല്‍സാഹിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സുധാകരനെതിരായ സി.പി.എം ആരോപണം അടിസ്ഥാനരഹിതമെന്നും വി.ഡി.സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം, ധീരജിന്റെ കൊലപാതകത്തെച്ചൊല്ലി സി.പി.എം കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക്‌പോര്. അതേസമയം ധീരജിന്റെ കൊലപാതകത്തെ അപലപിച്ച കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍, സംഭവത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്ന് വ്യക്തമാക്കി. കലാപത്തിന്റെ കത്തി സി.പി.എം താഴ്ത്തിവയ്ക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു. സുധാകരന്റെ ശൈലിയാണ് അക്രമരാഷ്ട്രീയം എന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സംഘര്‍ഷം നടക്കുമ്പോള്‍ പൊലീസ് കാഴ്ചക്കാരാവുകയാണെന്ന് കെ.മുരളീധരന്‍ ആരോപിച്ചു.