Friday, May 10, 2024
indiaNewspolitics

മോദിയുടെ വാക്സിന്‍ നയത്തെ സ്വാഗതം ചെയ്ത് മായാവതി

നരേന്ദ്ര മോദി സര്‍ക്കാറിന്റെ പുതിയ വാക്‌സിന്‍ നയം ശരിയായ തീരുമാനമാണെന്ന് ബി.എസ്.പി നേതാവും യു.പി മുന്‍മുഖ്യമന്ത്രിയുമായ മായാവതി. മോദിസര്‍ക്കാറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തത് ട്വീറ്റിലൂടെയാണ് മായാവതി രംഗത്തെത്തിയത് .തുടക്കം മുതലെ വാക്‌സിന്‍ സൗജന്യമാക്കണമെന്ന് ബി.എസ്.പി ആവശ്യപ്പെട്ടിരുന്നുവെന്നും കോവിഡ് വൈറസ് പടരാതിരിക്കാനുള്ള ഏക മാര്‍ഗം വാക്‌സിന്‍ വിതരണം വേഗത്തിലാക്കുക എന്നതാണെന്നും മായാവതി കുറിച്ചു.                                                     18 കഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്നും ഇതിനായി കേന്ദ്രസര്‍ക്കാര്‍ സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കുമെന്നായിരുന്നു തിങ്കളാഴ്ച വൈകീട്ട് രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് .അതെ സമയം രാജ്യത്ത് സൗജന്യ വാക്‌സിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 44 കോടി ഡോസ് വാക്‌സിന് കൂടി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കി. ആഗസ്റ്റ് മുതല്‍ ഈ വാക്‌സിന്‍ ലഭ്യമാകും. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 25 കോടി ഡോസ് കോവിഷീല്‍ഡും ഭാരത് ബയോടെകില്‍ നിന്ന് 19 കോടി ഡോസ് കോവാക്‌സിനുമാണ് പുതുതായി കേന്ദ്രം വാങ്ങുന്നത്.