Saturday, May 18, 2024
keralaNews

സീരിയല്‍ നടന്‍ ആദിത്യന്റെ ആരോഗ്യനില തൃപ്തികരം.

കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ച സീരിയല്‍ നടന്‍ ആദിത്യന്റെ ആരോഗ്യനില തൃപ്തികരം. ഞായറാഴ്ച വൈകിട്ടാണ് നടന്‍ ആത്മഹത്യക്ക് ശ്രമിച്ചത്.കൈ ഞരമ്പ് മുറിച്ച നിലയില്‍ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കണ്ടെത്തുകയായിരുന്നു.നിര്‍ത്തിയിട്ട കാറില്‍ ഒരാള്‍ തളര്‍ന്ന് കിടക്കുന്നത് കണ്ട ആളുകള്‍ ആളെ തിരിച്ചറിയുകയും, പൊലീസിനെ അറിയിക്കുകയും ചെയ്തു. ശേഷം, പൊലീസെത്തി നടനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.കൂടുതല്‍ പരിശോധന ഫലങ്ങള്‍ വരാന്‍ കാത്തിരിക്കുകയാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.ആദിത്യനും നടിയും ഭാര്യയുമായ അമ്പിളി ദേവിയും തമ്മില്‍ നിലനിന്ന അസ്വാരസ്യങ്ങള്‍ അടുത്തിടെയാണ് മാദ്ധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ശേഷം ഇരുവരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു.