Saturday, May 4, 2024
keralaNewsObituary

മലപ്പുറത്ത് എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് എടുത്ത് വായില്‍ തേച്ച മൂന്ന് വയസുകാരന് ദാരുണാന്ത്യം.

മലപ്പുറം:അബദ്ധത്തില്‍ എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് എടുത്ത് വായില്‍ തേച്ച മൂന്ന് വയസുകാരന് ദാരുണാന്ത്യം. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപടി കോയംകുളം കുപ്പിവളവിലെ സുഹൈല അന്‍സാര്‍ ദമ്പതികളുടെ മകന്‍ റസിന്‍ഷാ ആണ് മരിച്ചത്.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഒഴിവാക്കിയ ഉപയോഗശൂന്യമായ എലിവിഷത്തിന്റെ ട്യൂബ് എടുത്ത് കുട്ടി കളിക്കുകയായിരുന്നു. ഇതിനിടെയാണ് കുട്ടി ഇത് വായില്‍ തേച്ചത്. തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. മൂന്ന് ദിവസമായി കോട്ടക്കലിലും കോഴിക്കോട്ടും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.