Tuesday, May 7, 2024
keralaLocal NewsNews

പുഴ പുനര്‍ജനി പദ്ധതികളുടെ ഉദ്ഘാടനം 18 ന് മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും.

എരുമേലി:സംസ്ഥാന സര്‍ക്കാരിന്റെ പുഴ പുനര്‍ജനി പദ്ധതികളുടെ ഭാഗമായി പൂഞ്ഞാര്‍ മണ്ഡലത്തിലെ നദികളുടെ സംരക്ഷണത്തിന് തുറടക്കം കുറിച്ചതായും എം എല്‍ എ പറഞ്ഞു.എരുമേലി പഞ്ചാത്തിലെ അഴുത നദി, വലിയ തോട്,
കൊച്ചു തോട് എന്നിവയുടെ ശുചീകരണവും -സംരക്ഷണവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ പ്രളയകാലത്ത് ഒഴുകിയെത്തിയ അധിക മണല്‍ പഞ്ചായത്ത്,ഇറിഗേഷന്‍,റവന്യൂ വകുപ്പുകളുടെ നേതൃത്വത്തില്‍വാരി മാറ്റാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.മണലും-മറ്റ് മാലിന്യങ്ങളും വാരുന്നതിനുള്ള 2013 ലെ നിയമം ഭേദഗതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.25 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കി വച്ചിരിക്കുന്നത്.എന്നാല്‍ ജലാശയങ്ങളുടെ കയ്യേറ്റം ഒഴുപ്പിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനവുംദേവസ്വം ബോര്‍ഡ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും.എരുമേലി ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ പൂഞ്ഞാര്‍ എം എല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ് കുട്ടി, വൈസ് പ്രസിഡന്റ് , ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി. എസ് കൃഷ്ണകുമാര്‍,പഞ്ചായത്ത് അംഗങ്ങളായ വി.ഐ അജി,പ്രകാശ് പള്ളിക്കൂടം, ഇ ജെ ബിനോയ് പൊതുപ്രവര്‍ത്തകനായ അനിയന്‍ എരുമേലി എന്നിവര്‍ പങ്കെടുത്തു.