Thursday, April 25, 2024
keralaNews

മാര്‍ച്ച് 24 മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം :മാര്‍ച്ച് 24 മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഒരു വിഭാഗം ബസ് ഉടമകളുടേതാണ് തീരുമാനം. ബസ് ചാര്‍ജ് വര്‍ധന അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം. ഗതാഗത മന്ത്രി ആന്റണി രാജു പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കി നാലു മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് സംഘടനകള്‍ ആരോപിക്കുന്നു. സമരം സംബന്ധിച്ച് സംഘടനകള്‍ സര്‍ക്കാരിനു നോട്ടിസ് നല്‍കി.മിനിമം ചാര്‍ജ് 12 രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് 1.10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് 6 രൂപയാക്കുക, കോവിഡ് കാലം കഴിയുന്നതുവരെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക, കോവിഡ് കാലത്ത് അടച്ച നികുതി തിരികെ നല്‍കുക തുടങ്ങിയവയാണ് ബസുടമകള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍.