Thursday, May 16, 2024
keralaNews

ശബരിമല ഉത്സവം നാളെ മുതല്‍

സന്നിധാനത്ത് 10 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന് നാളെ കൊടിയേറും. രാവിലെ 7.15നും 8നും മധ്യേ തന്ത്രി കണ്ഠര് രാജീവര് കൊടിയേറ്റും. മറ്റു ക്ഷേത്രങ്ങളില്‍നിന്നു വ്യത്യസ്തമായി 8 ദിവസവും ഉത്സവ ബലി, ശ്രീഭൂതബലി എന്നിവ ഉണ്ട്. 20 മുതല്‍ 27 വരെയാണ് ഉത്സവബലി. ദിവസവും രാവിലെയും വൈകിട്ടും ശ്രീഭൂതബലിയും ഉണ്ട്. ദിവസവും മുള പൂജയുമുണ്ട്. അഞ്ചാം ഉത്സവമായ 23 മുതല്‍ വിളക്ക് എഴുന്നള്ളിപ്പ് തുടങ്ങും. ദേവസ്വം ബോര്‍ഡിന്റെ വെളിനല്ലൂര്‍ ശ്രീരാമ ക്ഷേത്രത്തിലെ വെളിനല്ലൂര്‍ മണികണ്ഠന്‍ എന്ന ആനയാണ് ഇത്തവണ അയ്യപ്പന്റെ തിടമ്പേറ്റുന്നത്.27ന് രാത്രി ശരംകുത്തിയില്‍ പള്ളിവേട്ട നടക്കും. ആനപ്പുറത്താണ് ദേവനെ ശരംകുത്തിയിലേക്ക് എഴുന്നള്ളിക്കുന്നത്. പള്ളിവേട്ട കഴിഞ്ഞ് അശുദ്ധമായി എന്ന സങ്കല്‍പത്തില്‍ ശ്രീകോവിലിനു പുറത്താണ് അയ്യപ്പന്റെ പള്ളിയുറക്കം. ഉത്സവത്തിനു സമാപനം കുറിച്ച്&ിയുെ; 28ന് പമ്പയില്‍ ആറാട്ട് നടക്കും. സന്നിധാനത്ത് ഇന്നലെ പടിപൂജ, ഉദയാസ്തമന പൂജ എന്നിവ ആഘോഷമായി നടന്നു.