Monday, April 29, 2024
keralaNews

മന്ത്രി എ കെ ശശീന്ദ്രന് കേരളാ ഹൗസില്‍ വീണ് പരിക്ക്.

ദില്ലി കേരളാ ഹൗസില്‍ വീണ് മന്ത്രി എ കെ ശശീന്ദ്രന് പരിക്ക്. കൈവിരലുകള്‍ക്കാണ് അദ്ദേഹത്തിന് പരിക്കേറ്റത്. കേരളാ ഹൗസിന്റെ പടികളില്‍ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. അദ്ദേഹത്തിന് രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് അദ്ദേഹം നാട്ടിലേക്ക് മടങ്ങി. എന്‍സിപി യോഗത്തിനായാണ് മന്ത്രി എ കെ ശശീന്ദ്രന്‍ ദില്ലി കേരളാ ഹൗസില്‍ എത്തിയത്.