Tuesday, May 14, 2024
keralaNews

ട്രെയിനില്‍ സ്ത്രീകളെ അപമാനിച്ച പൊന്നന്‍ ഷമീര്‍ പിടിയില്‍

കണ്ണൂര്‍: പൊന്നന്‍ ഷമീര്‍ പിടിയില്‍. ഷമീറിനെ എ എസ്.ഐ. ട്രെയിനില്‍ വച്ച് മര്‍ദിച്ചത് വിവാദമായിരുന്നു. കൂത്തുപറമ്പ് സ്വദേശിയായ ഷമീര്‍ പല കേസുകളിലും പ്രതിയാണ്. മദ്യപിച്ച് ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറി സ്ത്രീകളെ അപമാനിച്ചെന്ന പരാതിയിലാണ് ഷമീറിനെ എഎസ്‌ഐ പ്രമോദ് മര്‍ദ്ദിച്ച ശേഷം വടകര സ്റ്റേഷനില്‍ ഇറക്കിവിട്ടത്. ഷമീറിനെ ട്രെയിനില്‍വെച്ച് മര്‍ദ്ദിച്ചതിന് എഎസ്‌ഐയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു.