Saturday, May 11, 2024
keralaNews

പിജി ഡോക്ടര്‍മാരുടെ സമരം; സമരത്തില്‍ നിന്ന് പിന്‍മാറാതെ ഒരു വിഭാഗം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പിജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചിട്ടില്ലെന്ന് ഒരു വിഭാഗം വ്യക്തമാക്കിയതോടെ, സംഘടനയില്‍ ഭിന്നത രൂക്ഷം. ഒപി അടക്കമുള്ള സര്‍വീസുകളില്‍ നിന്ന് ഇന്നും വിട്ടുനില്‍ക്കുമെന്ന് ഒരു വിഭാഗം പിജി ഡോക്ടര്‍മാര്‍ അറിയിക്കുന്നു.ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ തന്നത് വാക്കാലുള്ള ഉറപ്പുകള്‍ മാത്രമാണെന്നും, അത് പോരാ, രേഖാമൂലം ഉറപ്പ് നല്‍കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നുമാണ് ഒരു വിഭാഗം പിജി ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ രണ്ട് ദിവസത്തിനകം സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ മാത്രം തുടര്‍സമരം മതിയെന്ന നിലപാടിലാണ് മറ്റൊരു വിഭാഗം. അതേസമയം, എമര്‍ജന്‍സി ഡ്യൂട്ടി ബഹിഷ്‌കരണം ഉണ്ടാകില്ലെന്ന് ഇരുവിഭാഗവും നിലപാടെടുക്കുന്നു.